ദി​യ മോ​ഹ​ൻ ദാ​സ്, അ​മൃ​ത ജ​യ​പ്ര​കാ​ശ്, ഹി​മ ബൈ​ജു​രാ​ജ്, ദി​യ ഹാ​രി​സ്, ഷാ​രോ​ൺ തോ​മ​സ് 

കേന്ദ്രബാലവേദി കൺവെൻഷൻ സംഘടിപ്പിച്ചു

ദമ്മാം: നവോദയ കേന്ദ്രബാലവേദി കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ബാലസംഘം കോഓഡിനേറ്റർ അഡ്വ. എം. രൺധീഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചുറ്റുമുള്ള പ്രശ്നങ്ങളെ നിരീക്ഷിക്കുകയും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തി നിരന്തരമായി സാമൂഹിക ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ശാസ്ത്ര അവബോധവുമുള്ള തലമുറയാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

അത്തരം പ്രവർത്തനങ്ങളാണ് ബാലവേദി നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് അധ്യക്ഷത വഹിച്ചു. 29 അംഗ കേന്ദ്രബാലവേദി കമ്മിറ്റിയെയും ഭാരവാഹികളെയും കുടുംബവേദി ആക്ടിങ് സെക്രട്ടറി ശ്രീകുമാർ പ്രഖ്യാപിച്ചു. ദിയ മോഹൻദാസ് (പ്രസി.), അനവ്യ അജിത്, അമൃത ജയപ്രകാശ് (വൈസ് പ്രസി.), ഹിമ ബൈജു രാജ് (സെക്ര.), ദിയ ഹാരിസ്, ഷാരോൺ തോമസ് (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.

നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം വിദ്യാധരൻ കോയാടൻ, കേന്ദ്ര കുടുംബവേദി ആക്ടിങ് പ്രസിഡന്‍റ് ഷാഹിദ ഷാനവാസ് എന്നിവർ സംസാരിച്ചു. ഹുഫൂഫ് ബാലവേദി അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. ഖോബാർ ബാലവേദി രക്ഷാധികാരി നിധി ആമുഖ പ്രസംഗം നടത്തി. സഹരക്ഷാധികാരി ബിന്ദു ശ്രീകുമാർ സ്വാഗതവും സെക്രട്ടറി ഹിമാ ബൈജു രാജ് നന്ദിയും പറഞ്ഞു. വിവിധ യൂനിറ്റുകളിൽനിന്നുള്ള ബാലവേദി രക്ഷാധികാരികളും പ്രവർത്തകരും നവോദയ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Kendra Balavedi organized the convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.