റിയാദ്: രാഷ്ട്ര സമ്പദ്ഘടനയുടെ പുരോഗതിക്ക് എന്നും മുതൽകൂട്ടായ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ചതെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നിർമല സീതാരാമൻ അവതരിപ്പിച്ച 2023-2024ലെ കേന്ദ്ര ബജറ്റ് പ്രവാസികളെയും രാജ്യത്തെ പാവപ്പെട്ടവരെയും കേരളത്തെ പൂർണമായും അവഗണിക്കുന്നതായിരുന്നു.
പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന ഒരു തുടർക്കഥയായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് രാജ്യതാൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ബദൽ ബജറ്റ് കേരളം മുന്നോട്ടുവെക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്ക് നോർക്ക വകുപ്പിലൂടെ ജന്മനാട്ടിൽ ഒരു വർഷം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അഞ്ചു കോടി രൂപ, മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപ, പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് 25 കോടി രൂപ, പുനരധിവാസത്തിനും നൈപുണ്യ വികസനത്തിനും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും വിവിധ പദ്ധതികളില്‍ 85 കോടി രൂപ, കൂടാതെ കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പ, സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ തുടങ്ങി പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കുന്ന ഒട്ടനവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
ലോക കേരളസഭയിലെ ചർച്ചകളിലൂടെ പ്രവാസികളുടെ ആവശ്യങ്ങളും ആവലാതികളും സമൂഹത്തിന് മുന്നിലെത്തിക്കുന്നതോടൊപ്പം ഭരണപരമായ തീരുമാനങ്ങളിലൂടെ ഇടതുസർക്കാർ പ്രവാസികളോടുള്ള തങ്ങളുടെ പ്രതിബദ്ധത നിറവേറ്റുകകൂടിയാണ് ചെയ്തിരിക്കുന്നത്. നവകേരള സൃഷ്ടിക്ക് പ്രവാസികൾ നൽകുന്ന അകമഴിഞ്ഞ പിന്തുണക്കുള്ള അംഗീകാരമാണ് ബജറ്റിൽ പ്രവാസികളെ ചേർത്തുപിടിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളെന്ന് കേളി സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
റിയാദ്: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അവതരിപ്പിച്ച 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റുകൾ പ്രവാസി സമൂഹത്തിന് നിരാശയാണ് സമ്മാനിച്ചതെന്ന് റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. സർക്കാറുകൾ പരിധിയില്ലാതെ അടിച്ചേൽപ്പിക്കുന്ന നികുതിഭാരങ്ങൾ മൂലം ഇനിമുതൽ നാട്ടിൽ സ്വന്തമായി ഭൂമി വാങ്ങാനോ വീട് വെക്കാനോ ചെറുകിട വാഹനങ്ങൾ സ്വന്തമാക്കാനോ ചെറുകിട സ്ഥാപനങ്ങൾ തുടങ്ങാനോ സാധാരണ പ്രവാസിക്ക് സാധിക്കില്ല.
വിലക്കയറ്റത്തെ പ്രതിരോധിക്കാൻ ആവശ്യമായ കരുതലുകളോ പ്രവാസി പുനരധിവാസത്തിനായി പദ്ധതികളോ ബജറ്റുകളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ആശങ്കാജനകമാണ്. പെൻഷനുവേണ്ടി പ്രവാസികൾ അടക്കേണ്ട മാസാന്ത വിഹിതം സംസ്ഥാന സർക്കാർ വർധിപ്പിച്ചതും പ്രതിഷേധാർഹം ആണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്നും അങ്ങേയറ്റം നിരാശാജനകമാണെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രത്യേകിച്ച് എന്തെങ്കിലും പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളുടെ മുന്നിലേക്ക് വെച്ചിട്ടില്ല എന്നുമാത്രമല്ല, തൊട്ടതിനെല്ലാം നികുതി കൂട്ടിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കാമെന്നാണ് ധരിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് പ്രതീക്ഷയുള്ള ഒന്നും ബജറ്റില്‍ ധനമന്ത്രി പറഞ്ഞിട്ടില്ല എന്നുള്ളത്എടുത്തുപറയേണ്ട ഒരു കാര്യമാണ്.
പ്രവാസികളെ എന്നും അവഗണിക്കുന്ന സമീപനമാണ് ഗവൺമെൻറിൽനിന്നും ഉണ്ടായിട്ടുള്ളത്. കോവിഡ് മൂലം നിരവധി പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പാക്കേജോ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പദ്ധതികളോ ഈ സർക്കാർ മുന്നോട്ടുവെക്കുന്നില്ല എന്നുമാത്രമല്ല നോർക്ക രജിസ്ട്രേഷന് കാര്‍ഡ് അടക്കമുള്ള പ്രവാസികളുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും അവരെ പിഴിയുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സർക്കാറിെൻറ ഈ നിഷേധാത്മക നിലപാടിനെ സെന്‍ട്രല്‍ കമ്മിറ്റി ശക്തമായി അപലപിച്ചു.
റിയാദ്: ഭാരതത്തിെൻറ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെയും മാലാഖമാർ എന്ന് അവശ്യസമയത്ത് മാത്രം വിശേഷിപ്പിക്കുന്ന ലക്ഷോപലക്ഷം വരുന്ന നഴ്സിങ് സമൂഹത്തെയും വഞ്ചിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് എന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (സൈന) പ്രസിഡൻറ് സിഞ്ചു റാന്നി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.