soudi-death-shasid

മലയാളിയുവാവ് മദീനയിൽ കുഴഞ്ഞു വീണു മരിച്ചു

മദീന: കൊടക് സ്വദേശിയായ മലയാളി മദീനയിൽ കുഴഞ്ഞു വീണു മരിച്ചു. വിരാജ് പേട്ട കൃഷ്ണ കോളനിയിൽ താമസിക്കുന്ന ഷാസിദ് (34) ആണ് ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചത്. ആറ് വർഷമായി മദീനയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. ഭാര്യ ഷെമീറ. മക്കൾ: ഷാമിൽ, ഷിബിൽ. നിയമ നടപടിക്രമങ്ങൾ പൂർത്തികരിച്ച ശേഷം ബഖീഅയിൽ ഖബറടക്കി

Tags:    
News Summary - Kerala man death in macca-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.