റിയാദ്: കവർച്ച സംഘം മലയാളിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപിച്ചു. കെ.എം.സി.സി പ്രവര്‍ത്തകനായ ഓമാനൂര്‍ അശ്‌റഫിനെയാണ് ചൊവ്വാഴ്ച വൈകീട്ട് ബത്ഹ ശാറ റെയിലിലെ റിയാദ് ബാങ്കിന് സമീപത്തെ ഗല്ലിയിൽ വെച്ച് നാലംഗ സംഘം ഇരുമ്പ് ദണ്ഡ് കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപിച്ച് പണം കവർന്നത്. അസര്‍ നമസ്‌കാര സമയത്താണ് സംഭവം. 2,300 റിയാലാണ് കവര്‍ന്നത്. ബത്ഹ പൊലീസ് കേസെടുത്തു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ മുറിയുടെ വാതിലിന് അരുകിൽ വെച്ചാണ് അശ്‌റഫിനെ സംഘം പിടികൂടിയത്. പാൻറും ടീഷര്‍ട്ടും ധരിച്ച, അറബി സംസാരിക്കുന്ന കവർച്ചക്കാർ അശ്‌റഫിനെ ശരീരമാസകലം ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. പഴ്‌സിലുണ്ടായിരുന്ന 2,300 റിയാല്‍ എടുത്ത ശേഷം ഇഖാമ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. തലയിൽ മാരക മുറിവേറ്റ അശ്‌റഫിനെ രക്തമൊലിക്കുന്ന നിലയിൽ സുഹൃത്തുക്കള്‍ സഫാമക്ക പോളിക്ലിനിക്കിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ശുമൈസി ആശുപത്രിയിലെത്തിച്ചു. തലയില്‍ 30 ലേറെ തുന്നലുണ്ട്. പിന്നീട് ബത്ഹ പൊലീസില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.