ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന കേരളോൽസവം വിജയിപ്പിക്കുന്നതിൽ സജീവമായി പെങ്കടുത്തവരെ ആദരിക്കാനുള്ള ലിസ്റ്റിൽ നിന്ന് ചിലരെ വെട്ടിമാറ്റിയതായി റിപ്പോർട്ട്. കേരളളൈറ്റ്സ് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് ചുക്കാൻ പിടിച്ച ഒരു കൺവീനർ തനിക്ക് താൽപര്യമില്ലാത്തവരുടെ പേരുകൾ വെട്ടിമാറ്റിയതാണ് വലിയ വിവാദത്തിനും മേളയുടെ നിറം കെടാനും കാരണമായത്. ഇത് സംബന്ധിച്ച് കോൺസുലേറ്റ് സംഘാടകരോട് വിശദീകരണം തേടി. നേരത്തെ ലിസ്റ്റിൽപെട്ട മുഴുവൻ പേർക്കും ബുധനാഴ്ച കോൺസുലേറ്റിൽ വിളിച്ചു വരുത്തി ഉപഹാരം നൽകും. സംഘാടനത്തിെൻറ കാര്യത്തിലും പരിപാടിക്ക് പ്രവാസികളിൽ നിന്ന് ധനശേഖരണം നടത്തിയതിലും ഏറെ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നെങ്കിലും മലയാളികളുടെ മേള എന്ന വികാരത്തോടെയാണ് എല്ലാവരും കേരളോൽസവത്തോട് സഹകരിച്ചിരുന്നത്. കല്ലുകടി വേണ്ടെന്ന് കരുതി മാധ്യമങ്ങൾ പോലും പല വാർത്തകളും കണ്ടില്ലെന്ന് നടിച്ചു.
കേരളൈറ്റ്സ് ഫോറം എന്ന സംവിധാനം തന്നെ ഇവിടെ ഉണ്ട് എന്ന് പലരുമറിഞ്ഞത് കേരളോൽസവം പ്രഖ്യാപിച്ചതോടെയാണ്. ഇന്ത്യയുടെ 70ാം വാർഷികം ആഘോഷിക്കാൻ പ്രവാസികളോട് കൈനീേട്ടണ്ട അവസ്ഥയുണ്ടോ എന്ന ചോദ്യമുയർന്നിരുന്നു. ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കാൻ പണം മാറ്റിവെക്കുമെന്ന് പറഞ്ഞാണ് കൂപ്പണുകൾ വിതരണം ചെയ്തിരുന്നത്്. ഇതിനെതിരെയെല്ലാം കടുത്ത വിമർശനങ്ങൾ ഉണ്ടായെങ്കിലും എല്ലാവരും സഹകരിച്ചതിനാൽ മേള ചരിത്രവിജയമായി. അവസാനം സംഘാടകർ തന്നെ കലമുടച്ച പ്രതീതിയായിരുന്നു. ഇതിന് നേതൃത്വം നൽകിയ കൺവീനർക്കെതിരെ കടുത്ത വിമർശനമുയരുന്നുണ്ട്. കഠിനാധ്വാനം ചെയ്തവരെ അവഗണിച്ചു എന്നായിരുന്നു പരാതി. പിന്നണിയിൽ പ്രവർത്തിച്ച ചിലർക്കുമാത്രം ഉപഹാരം നൽകി. കൺവീനർമാർക്കും നൽകി. പണിയെടുത്തവർ പക്ഷെ പുറത്തുണ്ടായിരുന്നു. അവർ അവിടെ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഒടുവിൽ സംഘാടകർ സ്റ്റേജിൽ കയറി ക്ഷമാപണം നടത്തി. തെറ്റു തിരുത്താൻ നടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.കൺവീനർമാർക്കടക്കം മെമേൻറാ രൂപകൽപന നിർവഹിച്ചത് സംഘാടകർ തന്നെയാണ് എന്ന് കോൺസുലേറ്റ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.