റിയാദ്: കെ.എം.സി.സി ദവാദ്മി സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ ഏരിയ കമ്മിറ്റിക്ക് 2022-24 വർഷത്തേക്ക് പുതിയ ഭാരവാഹികളായി. ദവാദ്മിയിൽ നടന്ന ജനറൽ ബോഡി യോഗം ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സിദ്ദീഖ് കൊടിഞ്ഞി (പ്രസി), സൈനുദ്ദീൻ ചമ്രവട്ടം (ജന. സെക്ര), ഹമീദ് വെള്ളില (ട്രഷ), ശിഹാബ് കരിങ്കപ്പാറ, നജീബ് തായഞ്ചേരി, ഷാഫി കാവന്നൂർ, ഫഹദുൽ ഹഖ് (വൈസ് പ്രസി), ശാക്കിർ കണ്ണൂർ, ഷഫീഖ് പഴമള്ളൂർ, ഇല്യാസ് കളപ്പാട്ടിൽ, മുഹ്സിൻ നീരോൽപാലം (ജോ. സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഊഫ് ഹുദവി അഞ്ചച്ചവടി, വൈസ് പ്രസിഡന്റ് നൗഷാദ് മയ്യിൽ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.