റിയാദ്/മലപ്പുറം: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷപദ്ധതിയിൽനിന്നുള്ള രണ്ട് കോടിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ലൈല അഫ്ലാജിൽ മരിച്ച കാസര്‍കോട് സ്വദേശി നാരായണന്റെ കുടുംബത്തിനുള്ള സഹായം ഭാര്യ യശോദക്കും അല്‍-ജൗഫില്‍ മരിച്ച തൃശൂര്‍ സ്വദേശി റെനിയുടെ പിതാവ് റപ്പായിക്കും ചെക്ക് കൈമാറിക്കൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചത്.
നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോന് കാക്കിയ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലവും അംഗങ്ങളായിരിക്കെ മരിച്ച 30 പേരുടെ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണവും പദ്ധതിയില്‍ അംഗങ്ങളായ 170 പേര്‍ക്കുള്ള ചികിത്സ സഹായങ്ങളുമാണ് വിതരണം ചെയ്തത്. വിവിധ കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ അതത് സെൻട്രൽ കമ്മിറ്റികളാണ് ഏറ്റുവാങ്ങിയത്. സൗദിയിലെ മുക്കാല്‍ ലക്ഷത്തിലധികം പ്രവാസികൾ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളാണ്.
മരണാനന്തര ആനുകൂല്യമായി, അംഗത്വ കാലയളവിന് അനുസൃതമായി മൂന്ന് മുതല്‍ 10 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍നിന്നും ആനുകൂല്യമായി നല്‍കിയത്. ചടങ്ങില്‍ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എല്‍.എ, ആബിദ് ഹുസൈന് തങ്ങൾ എം.എല്‍.എ, മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, കെ.പി. മുഹമ്മദ്കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഹനീഫ മൂന്നിയൂര്‍, എം.എ. ഖാദര്‍, സി.എച്ച്. മഹമൂദ് ഹാജി, ടി.പി.എം. ബഷീർ, കെ.എം.സി.സി നേതാക്കളായ ഖാദർ ചെങ്കള, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, എ.പി. ഇബ്രാഹീം മുഹമ്മദ്, അരിമ്പ്ര അബൂബക്കർ, അലി അക്ബര്‍ വേങ്ങര, മുജീബ് പൂക്കോട്ടൂര്‍, സി.പി. ഷരീഫ്, മജിദ് പുകയൂര്‍, മൂസ മോങ്ങം, ഹാരിസ് പെരുവള്ളൂർ തുടങ്ങിയവർ സംസാരിച്ചു. റഫീഖ് പാറക്കൽ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. അഷ്റഫ് വേങ്ങാട്ട് സ്വാഗതവും ബഷീർ മൂന്നിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.