ജിദ്ദ മക്കരപറമ്പ കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചവർ
ജിദ്ദ: മക്കരപറമ്പ കെ.എം.സി.സി കമ്മിറ്റി ജിദ്ദ ഫൈസലിയയിലെ റോയൽ ഡൈൻ ഹോട്ടലിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. സി.കെ. ഗദ്ദാഫി അധ്യക്ഷത വഹിച്ചു. വടക്കാങ്ങര പി.എം.ഐ.സി ജിദ്ദ ചാപ്റ്റർ ചെയർമാൻ ജാഫർ ഫൈസി റമദാൻ സന്ദേശം നൽകി.
ജിദ്ദ മണ്ഡലം കെ.എം.സി.സി സെക്രട്ടറി ഇ.സി. അഷ്റഫ്, ജിദ്ദ മക്കരപറമ്പ മഹല്ല് കമ്മിറ്റി പ്രതിനിധി കെ. നിഷാദ്, കാച്ചിനിക്കാട് മഹല്ല് കമ്മിറ്റി പ്രതിനിധി ഷഫീർ ചോലക്കൽ, ഐ.ടി.ഇ.ഇ ജിദ്ദ ചെയർമാൻ സഹദ് പാലോളി എന്നിവർ സംസാരിച്ചു. മണ്ഡലം കെ.എം.സി.സി നേതാക്കളായ വി.ടി. മുസ്തഫ, സമദ് മൂർക്കനാട്, നജീബ് പുഴക്കാട്ടിരി, സഫീർ ബാവ, ഖലീൽ വെള്ളില, എൻ.കെ. ഹാരിസ്, മൻസൂർ മഠത്തിൽ, മജീദ് വാറങ്കോടൻ തുടങ്ങിയവർ പങ്കെടുത്തു. കുഞ്ഞിമുഹമ്മദ് അറക്കൽ, റഊഫ് തങ്കയത്തിൽ, മൻസൂർ പെരിഞ്ചിരി, മുനീർ പെരിഞ്ചിരി, സലാഹുദ്ദീൻ തങ്കയത്തിൽ എന്നിവർ നേതൃത്വം നൽകി. നൗഷാദ് വെങ്കിട്ട സ്വാഗതവും ഹൈദർ അലി മാരാത്ത് നന്ദിയും പറഞ്ഞു. കരീം വാരിയത്ത് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.