യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമം യാംബുവിലെ വലിയ ജനകീയ സംഗമമായി മാറി. വിവിധ തുറകളിൽനിന്നുള്ള മലയാളി പ്രവാസികളുടെ വമ്പിച്ച ഒഴുക്കാണ് യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന സംഗമത്തിൽ പ്രകടമായത്. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കായിക, ബിസിനസ് രംഗത്തെ പ്രമുഖരും സംഗമത്തിൽ പങ്കാളികളായി. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി എം.പി. അബ്ദുറഹീമിന്റെ ജയിൽ മോചനത്തിനായി ഇന്ത്യൻ എംബസിയിലെത്തിക്കേണ്ട തുകയിൽ പങ്കാളിത്തം വഹിക്കുന്ന യാംബു കെ.എം.സി.സിയുടെ യജ്ഞത്തിൽ സംഗമത്തിലെത്തിയ നിരവധി പേർ സംഭാവനകളർപ്പിച്ചു.
യാംബു കെ.എം.സി.സി പ്രവർത്തക സമിതിഅംഗങ്ങളുടെയും വളന്റിയർ വിങ്ങിന്റെയും യൂത്ത് വിങ്ങിന്റെയും ഏരിയ കമ്മിറ്റി ഭാരവാഹികളുടെയും മറ്റു പ്രവർത്തകരുടെയും സജീവത കൊണ്ട് ശ്രദ്ദേയ സംഗമത്തിൽ നാസർ നടുവിൽ, നിയാസ് പുത്തൂർ, അബ്ദുൽ കരീം പുഴക്കാട്ടിരി എന്നിവർ സംസാരിച്ചു. മുസ്തഫ മൊറയൂർ, അയ്യൂബ് എടരിക്കോട്, സിറാജ് മുസ്ലിയാരകത്ത്, ശറഫുദ്ദീൻ ഒഴുകൂർ, അബ്ദുറസാഖ് നമ്പ്രം, അഷ്റഫ് കല്ലിൽ, അബ്ദുറഹീം കരുവന്തുരുത്തി, ബഷീർ പൂളപ്പൊയിൽ, മാമുക്കോയ ഒറ്റപ്പാലം, യാസിർ കൊന്നോല, ഷമീർ ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.