കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഒരുക്കിയ മെഗാ ഇഫ്താർ വിരുന്നിൽ അബൂബക്കർ അരിമ്പ്ര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
ജിദ്ദ: സ്നേഹവും സൗഹൃദവും പങ്കുവെച്ച് ജിദ്ദയിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരെയും വിവിധ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളെയും പങ്കെടുപ്പിച്ചു കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നടത്തിയ മെഗാ ഇഫ്താർ വിരുന്ന് ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ വേറിട്ട ഇഫ്താർ സംഗമമായി.
സർവ നാശത്തിന്റെയും വിഷവിത്തായ മാരക ലഹരി പള്ളിക്കൂടങ്ങളുടെ പടിവാതിലിൽ പോലും വിപണനം ചെയ്യുന്ന കാലത്ത് ഈ സാമൂഹിക വിപത്തിനെതിരെ നാടിനെയും കുടുംബത്തെയും രക്ഷിക്കാനും നാട്ടിൽ സർക്കാറിന്റെയും പൊലീസിന്റെയും നിസ്സംഗതക്കെതിരെയും 'നാശം വിതക്കുന്ന വിഷമാണ് ലഹരി' എന്ന ശീർഷകത്തിൽ ജിദ്ദ കെ.എം.സി.സി തുടങ്ങുന്ന ലഹരി വിരുദ്ധ കാമ്പയിൻ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ലഹരി വിരുദ്ധ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി മെഗാ ഇഫ്താർ വിരുന്ന്
യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫെല്ലാ മെഹകിന് കെ.എം.സി.സി ഉപഹാരം വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി കൈമാറി. കുട്ടിഹസൻ ദാരിമി പ്രാർഥന നടത്തി. റഫീഖ് ഫൈസി നിലമ്പൂർ മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വളന്റിയർ വിങ്, മുഴുവൻ പ്രവർത്തങ്ങൾ നിയന്ത്രിച്ച നേതാക്കൾ, ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികൾ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
ഇഫ്താർ സംഗമത്തിൽ അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കുട്ടി, അഹമ്മദ് പാളയാട്ട്, ഉബൈദ് തങ്ങൾ മേലാറ്റൂർ, ഹക്കീം പാറക്കൽ എന്നിവർ ആശംസകൾ നേർന്നു. വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാടുക്കുന്ന് നന്ദിയും പറഞ്ഞു. സി.കെ. റസാഖ് മാസ്റ്റർ, എ.കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരാക്കുളം, ഹസൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, സാബിൽ മമ്പാട്, ഷക്കീർ മണ്ണാർക്കാട്, സുബൈർ വട്ടോളി, ഷൗക്കത്ത് ഒഴുകൂർ, അഷ്റഫ് താഴെക്കോട്, സിറാജ് കണ്ണവം, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.