1. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം, 2. കെ.എം.സി.സി വേൾഡ് പ്രഥമ പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടിയെ ചടങ്ങിൽ ആദരിച്ചപ്പോൾ
ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താർ സംഗമവും ആദരവും സംഘടിപ്പിച്ചു. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ എലഗൻസ് പാർക്കിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 2000ത്തോളം ആളുകൾ പങ്കെടുത്തു. ചടങ്ങിൽ കെ.എം.സി.സി വേൾഡ് പ്രഥമ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. മുഹമ്മദ് കുട്ടിയെ ഗൗണും തലപ്പാവും അണിയിച്ചു.
നാഷനൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിച്ചു. അബൂബക്കർ അരിമ്പ്ര, ടി.എം.എ റഊഫ്, നാസർ വെളിയങ്കോട്, നാസർ മച്ചിങ്ങൽ, ഇ.സി അഷ്റഫ്, അബൂട്ടി പള്ളത്ത്, അബു കട്ടുപ്പാറ എന്നിവർ സംസാരിച്ചു. കെ.പി മുഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും ട്രഷറർ ഇല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. മഗ്രിബ് നമസ്കാരത്തിനും പ്രാർഥനക്കും എസ്.ഐ.സി നാഷനൽ പ്രസിഡൻറ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ നേതൃത്വം നൽകി.
ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സുരക്ഷാ ആനുകൂല്യ വിതരണവും നടന്നു. അഷ്റഫ് മുല്ലപ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘പി.വി. മുഹമ്മദ് അരീക്കോട്’ പുസ്തക കവർചിത്രം കെ.പി മുഹമ്മദ് കുട്ടി, മുജീബ് റീഗളിന് നൽകി പ്രകാശനം ചെയ്തു. എസ്.ടി.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് അസിസ് പഞ്ചിളി, വി.പി മുസ്തഫ, വി.പി അബ്ദുറഹ്മാൻ, സുബൈർ വട്ടോളി, അഷ്റഫ് താഴേക്കോട്, മജീദ് കള്ളിയിൽ, സലീം മമ്പാട്, അലി പാങ്ങാട്ട്, മുഹമ്മട് പെരുമ്പിലായി, മുസ്തഫ കോഴിശ്ശേരി, ജാഫർ അത്താണിക്കൽ, യാസിദ് തിരൂർ, നൗഫൽ ഉള്ളാടൻ, ഉനൈസ് വെന്നിയൂർ, ചെറി മഞ്ചേരി, ഇണ്ണിക്ക, മജീദ് കോട്ടീരി, ഹംദാൻ ബാബു, സി.വി മെഹബൂബ്, യൂനുസ്, സമദ് മൂർക്കനാട്, ഷാജഹാൻ, സാബിർ പാണക്കാട്, എം.കെ നൗഷാദ്, മൂസ പട്ടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.