ജിദ്ദ: ഒരു മാസക്കാലമായി ജിദ്ദയിൽ നടന്നുവരുന്ന കെ.എം.സി.സി മലപ്പുറം ജില്ല സോക്കർ ടൂർണമെന്റ് ഫൈനൽ ഇന്ന് (വെള്ളി) നടക്കും. അഹ്ദാബ് സ്കൂൾ കൊണ്ടോട്ടി മണ്ഡലം ടീമും സിന്ദാൽ അറേബ്യാ മലപ്പുറം ടീമും തമ്മിലാണ് ഫൈനൽ മത്സരം.
മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ നിന്നുള്ള കെ.എം.സി.സി ടീമുകൾ ആവേശകരമായി മത്സരിച്ച നോക്ക് ഔട്ട് മത്സരങ്ങൾക്കാണ് ഇന്ന് സമാപനമാവുന്നത്. വൈകീട്ട് 7.30ന് നടക്കുന്ന ആവേശകരമായ അണ്ടർ-17 വിഭാഗം ഫൈനൽ മത്സരത്തിൽ ജെ.എസ്.സി സോക്കർ അക്കാദമി, അമിഗോസ് എഫ്.സിയെ നേരിടും. 8.30ന് സീനിയർ വിഭാഗം ഫൈനൽ മത്സരം നടക്കും.
കഴിഞ്ഞ ആഴ്ച് നടന്ന സൗദിയിലെയും നാട്ടിലെയും കരുത്തരായ താരങ്ങൾ ഇരുഭാഗത്തുമായി അണിനിരന്ന സെമി ഫൈനൽ പോരാട്ടങ്ങൾ ആരാധകർക്കുള്ള മികച്ച കളിവിരുന്നായിരുന്നു. ആദ്യ സെമിയിൽ കൊണ്ടോട്ടി മണ്ഡലം, ശക്തരായ നിലമ്പൂർ മണ്ഡലത്തെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.
മികച്ച പ്രകടനം കാഴ്ചവെച്ച ടീം കൊണ്ടോട്ടിയുടെ ഫഹീം അലിക്കുള്ള ട്രോഫി, കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറിമാരായ ശിഹാബ് പുളിക്കൽ, മുഹമ്മദ് യാസിദ് തിരൂർ എന്നിവർ സമ്മാനിച്ചു. സീനിയർ വിഭാഗം രണ്ടാം സെമി ഫൈനലിൽ ശക്തരായ വണ്ടൂർ മണ്ഡലത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് മലപ്പുറം മണ്ഡലം ഫൈനലിലെത്തി.
മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറം മണ്ഡലം താരം ഷിജിനുള്ള ട്രോഫി മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ എന്നിവർ സമ്മാനിച്ചു. ആവേശകരമായ അണ്ടർ-17 വിഭാഗം ഒന്നാം സെമിയിൽ ജെ.എസ്.സി സോക്കർ അക്കാദമി ഏകപക്ഷീയമായ ഒരു ഗോളിന് സോക്കർ ഫ്രീക്സ് അക്കാദമിയെ പരാജയപ്പെടുത്തി.
കളിയിലെ കേമനായ ഷെഹ്സാദിനുള്ള ട്രോഫി സഫ്ക്ക ഗ്രൂപ് എം.ഡി സുധീർ കുരിക്കൾ, മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി അലി പാങ്ങാട്ട് എന്നിവർ സമ്മാനിച്ചു. അണ്ടർ-17 വിഭാഗം രണ്ടാം സെമിയിൽ അമിഗോസ് എഫ്.സി, ടാലന്റ് ടീൻസ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.
കളിയിലെ കേമനായ ജിതിൻ സത്താറിനുള്ള ട്രോഫി ഗ്ലോബ് ലോജിസ്റ്റിക്സ് പ്രധിനിധി നസീഫ്, മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഇ.സി അഷ്റഫ് എന്നിവർ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.