ജിദ്ദ: കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി ‘തക്കിയാരവം’ എന്ന പേരിൽ തനത് മാപ്പിളപ്പാട്ട് ആലാപന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. സീസൺ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിന്റെ സമാപന പരിപാടികൾ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ.കെ. ഫൈറൂസ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. പുതുതലമുറക്ക് മാപ്പിളപ്പാട്ടിന്റെ ചരിത്രം അറിയാൻ അവസരം ഉണ്ടാക്കുന്ന ഇത്തരം പരിപാടികൾ അഭിനന്ദനം അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാപ്പിളപ്പാട്ട് ആലാപന മത്സര ഫൈനലിൽ മൂന്ന് വിഭാഗങ്ങളിലായി 16 മത്സരാർത്ഥികൾ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ അമാനാ നിഷ ഒന്നാം സ്ഥാനവും, നിഫ്ല രണ്ടാം സ്ഥാനവും, അയാൻ മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ ആൺ വിഭാഗത്തിൽ മുസ്തഫ മലയിൽ ഒന്നാം സ്ഥാനവും, ശിഹാബുദ്ദീൻ രണ്ടാം സ്ഥാനവും, ഹാദി മുബാറക്ക് മൂന്നാം സ്ഥാനവും, സീനിയർ പെൺ വിഭാഗത്തിൽ മുഹ്സിന ഷെറിൻ ഒന്നാം സ്ഥാനവും, അഷ്ന അഫ്സൽ രണ്ടാം സ്ഥാനവും, എം. സഫൂറ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
സമാപന ചടങ്ങിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സി.കെ. അബ്ദുൽ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, കമ്മിറ്റി അംഗങ്ങളായ ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, എ.കെ ബാവ, നാസർ എടവനക്കാട്, മലപ്പുറം ജില്ല പ്രസിഡൻറ് ഇസ്മായിൽ മുണ്ടുപറമ്പ്, ചെയർമാൻ കെ.കെ മുഹമ്മദ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, ഇ.സി അഷ്റഫ്, അഷ്റഫ് മുല്ലപ്പള്ളി, ശിഹാബ് പുളിക്കൽ, എം.കെ നൗഷാദ്, അൻവർ വെട്ടുപ്പാറ, എം.എം മുജീബ്, റഹ്മത്ത് അലി എരഞ്ഞിക്കൽ, മുംതാസ് ടീച്ചർ, ശമീല മൂസ, ഖുബ്റ ലത്തീഫ്, ജലീൽ കണ്ണമംഗം, ഡോ. അബുബക്കർ, നൗഷാദ് ആലങ്ങാടൻ, യൂസഫ് കോട്ട തുടങ്ങിയവർ സംസാരിച്ചു. മുഷ്താഖ് മധുവായി, ജമാൽ പാഷ, സൽമാൻ എന്നിവർ വിധികർത്താക്കളായിരുന്നു. മുസ്തഫ മലയിൽ, മുംതാസ് അബ്ദുറഹ്മാൻ, ജമാൽ പാഷ, കബീർ കൊണ്ടോട്ടി എന്നിവർ ഗാനമാലപിച്ചു. ഹസ്സൻ കൊണ്ടോട്ടി പരിപാടികൾ നിയന്ത്രിച്ചു.
കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. നിഷാദ് നെയ്യൻ സ്വാഗതവും റസാഖ് കൊട്ടുക്കര നന്ദിയും പറഞ്ഞു. അബ്ബാസ് മുസ്ലിയാരങ്ങാടി, പി.സി അബൂബക്കർ, ജംഷി ബാവ കാരി, സലീം നീറാട്, ഉണ്ണി മുഹമ്മദ്, അസ്ക്കർ ഏക്കാടൻ, കെ.പി ശഫീഖ്, ശാഹുൽ ഏക്കാടൻ, അസ്ക്കർ മൊക്കൻ, അർഷദ് മുസ്ലാരങ്ങാടി, സൈനു കാരി, റഷീദലി കോടങ്ങാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.