ജിദ്ദ: കെ.എം.സി.സി പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് ‘സോക്കർ ഫെസ്റ്റ് 2025’ വ്യാഴാഴ്ച നടക്കും.
രാത്രി 11 മുതൽ റുവൈസിലെ മദീന ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ എട്ട് ഏരിയ ടീമുകൾ പങ്കെടുക്കും. ജിദ്ദയിലെ പ്രഗല്ഭ കളിക്കാരെ ഉൾപ്പെടുത്തി പുളിക്കൽ പഞ്ചായത്തിലെ കൊട്ടപ്പുറം , കൊടികുത്തിപറമ്പ്, ആന്തിയുർകുന്ന്, അരൂർ, ഒളവട്ടൂർ, ആലക്കപറമ്പ്, കളരണ്ടി, ഉണ്യത്തിപറമ്പ് എന്നീ ടീമുകളാണ് മത്സരിക്കുക. ടൂർണമെന്റിന്റെ ഫിക്ചർ റിലീസ് പരിപാടി ചൊവ്വാഴ്ച നടന്നു. പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് മജീദ് കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. കെ.എൻ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കൺവീനർ പി.വി. സഫീർ ടീമുകളെ പരിചയപ്പെടുത്തി. ചോലയിൽ മുഹമ്മദ് കുട്ടി, വഹാബ് കൊട്ടപ്പുറം, കെ.പി. സലാം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കോയക്കുട്ടി കോളായിൽ സ്വാഗതവും പി. സുബൈർ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.