മക്ക: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഉംറക്കെത്തിയ സംഘത്തിന് കെ.എം.സി.സി മക്ക കമ്മിറ്റി സ്വീകരണം നൽകി. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, മക്ക കമ്മിറ്റി ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, വൈസ് പ്രസിഡന്റ് നാസർ കിൻസാര, വൈസ് ചെയർമാൻ ഹാരിസ് പെരുവളളൂർ, നജീബ് മടവൂർ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാവ് ബാഫഖി തങ്ങളുടെ ഖബർ നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
കെ.എം.സി.സി പകരം വെക്കാനില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണ് നടത്തുന്നതെന്ന് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഒരുക്കിയ സൗജന്യ ഉംറ യാത്ര മാതൃകാപരമാണെന്നും കുഞ്ഞിമോൻ കാക്കിയ സ്വീകരണ ചടങ്ങിൽ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ട്രഷറർ കെ.കെ. സുബൈർ, സംസ്ഥാന സെക്രട്ടറിമാരായ അഷ്റഫ് കാട്ടിൽപീടിക, ഫൈസൽ കണ്ടീത്തായ, ജില്ല വൈസ് പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര, സെക്രട്ടറി മുനീർ ഒഞ്ചിയം, ഉംറ സംഘത്തിന്റെ ചീഫ് അമീർ അബ്ദുറസാഖ് നദ്വി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.