അബഹ: കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കോൺകോഡൻഷിയ എക്സിക്യൂട്ടിവ് ക്യാമ്പ്’ ലോഗോ യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് പ്രകാശനം ചെയ്തു.
സംഘടനയിൽ നേതൃപരമായ സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് അവരുടെ നേതൃപാടവം വികസിപ്പിക്കുന്നതിനും പുതിയ കാലത്തെ അഭിമുഖീകരിക്കാവുന്ന തരത്തിൽ ആവശ്യമായ നൈപുണ്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ‘ലീപ്പ്’ എന്ന ശീർഷകത്തിൽ നടക്കുന്ന കോൺകോഡൻഷിയ നേതൃപരിശീലന പരിപാടിയാണ് സംഘാടകർ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ, അലി സി. പൊന്നാനി, നജീബ് തുവ്വൂർ, ഹാഫിസ് നഹ് ല, ഉമ്മർ ചെന്നാരിയിൽ, റിയാസ് മേപ്പയൂർ, ഷംസുതാജ്, മിസ്ഫർ മുണ്ടുപറമ്പ്, റഹ്മാൻ മഞ്ചേരി, ഷരീഫ് മോങ്ങം, മഹ്റൂഫ് കോഴിക്കോട്, സലിം കൊണ്ടോട്ടി, അഷ്റഫ് പൊന്നാനി, നാസിക്ക് അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.