ജിദ്ദ: പാവപ്പെട്ട രോഗികളുടെ അത്താണിയും ആശ്വാസവുമായ സി.എച്ച് സെന്ററുകളുടെ അഭയകേന്ദ്രമായി നിലമ്പൂർ ജില്ലാ ആശുപത്രിയുടെ സമീപത്തായി വർഷങ്ങളോളമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിലമ്പൂർ സി.എച്ച്. സെന്ററിന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ഫണ്ട് കൈമാറി.
കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ മുസ് ലീം ലീഗ് ഉപാധ്യക്ഷനും നിലമ്പൂർ സി.എച്ച് സെന്റർ സെക്രട്ടറിയുമായ ഇസ്മയിൽ മൂത്തേടത്തിനും സെന്റർ പ്രസിഡന്റ് പി.വി അലി മുബാറക്കിനും സംയുക്തമായി കൈമാറി.
നിലമ്പൂർ സി.എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടി ജില്ലാ മുസ് ലീം ലീഗ് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റർ പ്രസിഡന്റ് അലി മുബാറക് അധ്യക്ഷത വഹിച്ചു.
നിലമ്പൂർ മണ്ഡലം മുസ് ലീം ലീഗ് പ്രസിഡന്റ് ഇഖ്ബാൽ മാസ്റ്റർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ടും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ റഷീദ് വരിക്കോടൻ, സി.എച്ച് സെന്റർ സെക്രട്ടറി ഗഫൂർ തോണിക്കടവൻ, ട്രഷറർ കൊമ്പൻ ഷംസുദ്ദീൻ, ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ സലീം മുണ്ടേരി, അമീൻ ഇസ് ലാംഹി.
നിഷാജ് അണക്കായ്, ഉസ്മാൻ എടക്കര, ജിഷാർ അണക്കായ്, അബ്ദുസലാം പൂളപ്പാടം, നിലമ്പൂർ മുനിസിപ്പൽ മുസ് ലീം ലീഗ് സെക്രട്ടറി കൂമംഞ്ചീരി ഷൗക്കത്ത് (നാണിക്കുട്ടി) എന്നിവർ സംസാരിച്ചു. സി.എച്ച് സെന്റർ ഭാരവാഹിയായ കണ്ണാട്ടിൽ ബാപ്പു സ്വാഗതവും സി.എച്ച്.സെന്റർ ഇൻ ചാർജ് സക്കീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.