കെ.എം.സി.സി യാംബു കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്‌താർ സംഗമം
യാംബു: കെ.എം.സി.സി യാംബു കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജില്ലയിലെ മലയാളി കുടുംബങ്ങളും യാംബുവിലെ സാംസ്കാരിക, സാംഘടന, ബിസിനസ്, മാധ്യമ മേഖലയിൽ നിന്നുള്ളവരടക്കം ധാരാളം ആളുകൾ പങ്കെടുത്തു. ഒ.പി അഷ്‌റഫ് മൗലവി റമദാൻ സന്ദേശം നൽകി. റമദാനിലെ അവസാന ദിനങ്ങൾ ആത്മീയമായ കരുത്താർജിക്കാൻ വിശ്വാസികൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും സൗദി കോടതി വധശിക്ഷക്ക് വിധിച്ച കോഴിക്കോട് സ്വദേശി അബ്‌ദുറഹീം എന്ന യുവാവിൻറെ വധശിക്ഷ ബ്ലഡ് മണി നൽകികൊണ്ട് ഒഴിവാക്കി കിട്ടുന്നതിനായി നടത്തുന്ന ഫണ്ട് സമാഹരണത്തിൽ എല്ലാവരുടെയും പൂർണമായ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം ഉണർത്തി. കമ്മിറ്റി പ്രസിഡന്റ് അബ്ദുറസാഖ് നമ്പ്രം, സെക്രട്ടറി അബ്ദുറഹീം അരിമ്പ്ര, രക്ഷാധികാരി നാസർ നടുവിൽ, അബ്ദുറഷീദ് കാട്ടാമ്പള്ളി, ഉബൈസ് കല്ലൈക്കൽ, മുഹമ്മദ് കമ്പിൽ, അബ്ദുറാസിഖ് പാമ്പുരുത്തി എന്നിവരും കണ്ണൂർ ജില്ല കെ.എം.സി.സി കമ്മിറ്റി അംഗങ്ങളും ഇഫ്‌താർ സംഗമത്തിന് നേതൃത്വം നൽകി. സൽമാൻ കണ്ണൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.