ജിദ്ദ: കൊച്ചി കൂട്ടായ്മ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചു 200ഓളം റമദാൻ കിറ്റുകൾ വിതരണം ചെയ്തു. പഴവർഗങ്ങൾ, ജ്യൂസ്, വെള്ളം, കാരക്ക, ഈത്തപ്പഴം, ബിസ്കറ്റ്, ബ്രഡ്, സാൻഡ് വിച്ച്, ബിരിയാണി, കബ്സ തുടങ്ങി വിവിധ വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് കിറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.
കൊച്ചി കൂട്ടായ്മ കോഓഡിനേറ്റർ ജിബിൻ സമദ് കൊച്ചി, സുരേഷ്, അബു കലാം, സ്റ്റീഫൻ, റഷീദ്, മനു, ഹസൻ, അബ്ദുൽ റഹ്മാൻ, റംസാൻ, ഷമീർ, ഹംസ, ബിനോയ്, ബാബു, അഫ്സൽ, ഇബ്രാഹിം, അഷറഫ് എന്നിവർ നേതൃത്വം നൽകി. കൊച്ചി കൂട്ടായ്മ റിയാദ് പ്രസിഡൻറ് കെ.ബി. ഷാജി ആശംസകൾ അറിയിച്ചു. വരും ദിവസങ്ങളിൽ സൗദിയിൽ പല പ്രദേശങ്ങളിലും നോമ്പ് തുറയും ഇഫ്താർ കിറ്റ് വിതരണവും റമദാൻ അവസാനം വരെ ഉണ്ടായിരിക്കുമെന്ന് കോഓഡിനേറ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.