മദീന: കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി റീന മൻസിൽ നജീം (40) മദീനയിൽ മരിച്ചു. ആറ് വർഷത്തോളമായി ബീഷയിൽ ജോലിചെയ്യുന്ന ഇദ്ദേഹം മദീന സന്ദർശനത്തിനായി എത്തിയതായിരുന്നു. സുഹൃത്തിന്‍റെ റൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ഭാര്യ: സജീറ ബീവി. മക്കൾ: അബ്ദുൽ ബാസിത്, ഹാദിയ നസ്‌റിൻ. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് മദീനയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.