ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ന​യ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഫി​ക്സ്ച​ർ

പ്ര​കാ​ശ​ന ച​ട​ങ്ങ്

കൊണ്ടോട്ടി കെ.എം.സി.സി നയൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച

ജിദ്ദ: ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന കെ.വി.എ ഗഫൂർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും നാസർ വാവൂർ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള നയൻസ് ഫുട്ബാൾ ടൂർണമെന്റും വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റും വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് ആറുമുതൽ ശാറാ അർബഈനിലെ ജിദ്ദ എഫ്.സി ഫ്ലഡ് ലിറ്റ് സ്റ്റഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ 40 വയസ്സിനു മുകളിലുള്ളവരുടെ നാല് ടീമുകളടക്കം 12 പ്രമുഖ ടീമുകൾ മാറ്റുരക്കും. ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം നടന്നു. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം ജനറൽ സെക്രട്ടറി നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.എൻ.എ. ലത്തീഫ് നിർദേശങ്ങൾ നൽകി. സമ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ ഷംസീർ നീറാട് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. സിഫ് സെക്രട്ടറി അബു കട്ടുപ്പാറ, കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് കെ.കെ. മുഹമ്മദ്, ചെയർമാൻ നൗഷാദ് വാഴയൂർ, റോയൽ ഫോർഡ് സെയിൽസ് മാനേജർ സക്കീർ നാലകത്ത് എന്നിവർ സംസാരിച്ചു.

ജീപാസ് സെയിൽസ് മാനേജർ ഷംനാസ് ഷാലിമാർ, മാനേജർ സൂഫി, കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹിമാൻ ഹാജി, എം.എം. മുജീബ്, ലത്തീഫ് വാഴയൂർ, റഷീദ് വാഴക്കാട്, വിവിധ ടീം മാനേജർമാർ എന്നിവർ ടീം നറുക്കെടുപ്പിൽ പങ്കെടുത്തു. കെ.വി. നാസർ, ലത്തീഫ് പൊന്നാട്, ബാവ കാരി, സലിം വാവൂർ, ഫൈറൂസ് കൊണ്ടോട്ടി, സി.സി. റസാഖ്, ശറഫു വാഴക്കാട്, കബീർ കൊണ്ടോട്ടി, മനാഫ് വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ നന്ദി പറഞ്ഞു.

Tags:    
News Summary - Kondotty KMCC Nines Football Tournament on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.