റിയാദ്: സംഘടനാ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ആറ് മാസം നീളുന്ന ‘സിക്സ് മൊയീസ്’ കാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു.
മലപ്പുറം ജില്ല കെ.എം.സി.സി ബത്ഹ ഡി-പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ‘സ്വത്വം, സമന്വയം, അതിജീവനം’ കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽവെച്ച് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് അംഗം എം.എ. സമദ് പ്രകാശനം നിർവഹിച്ചു.
മണ്ഡലം ഭാരവാഹികളായ ബഷീർ മുല്ലപ്പള്ളി, അഷറഫ് പുറമണ്ണൂർ, ഫൈസൽ എടയൂർ, ഹാഷിം കുറ്റിപ്പുറം, ജംഷീർ കൊടുമുടി, നൗഷാദ് കണിയേരി, മജീദ് ബാവ തലകാപ്പ്, സിറാജ് കോട്ടക്കൽ, മുഹമ്മദ് കല്ലിങ്ങൽ, മൊയ്തീൻ കോട്ടക്കൽ, ജില്ല വൈസ് പ്രസിഡൻറ് മൊയ്തീൻ കുട്ടി പൊന്മള എന്നിവർ പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി സ്കിൽ ഡെവലപ്മെന്റ്, ലീഡേഴ്സ് മീറ്റ്, കലാകായിക മത്സരങ്ങൾ, ഫാമിലി മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.
ക്യാമ്പിൽ വെച്ച് കോട്ടക്കൽ മണ്ഡലത്തിൽനിന്നും സിവിൽ സർവിസ്, ഗവേഷണ വിദ്യാർഥികൾക്കായി മണ്ഡലം കെ.എം.സി.സി ഏർപ്പെടുത്തുന്ന യു.എ. ബീരാൻ സ്മാരക സ്കോളർഷിപ് പ്രഖ്യാപനവും നടത്തും.
ക്യാമ്പിന്റെ ഭാഗമായി നടത്തുന്ന മുഴുവൻ പരിപാടികളിലും കോട്ടക്കൽ മണ്ഡലത്തിൽനിന്നുള്ള മുഴുവൻ കെ.എം.സി.സി പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.