കൊട്ടപ്പുറം റിയാദ് ഏരിയ വെൽഫെയർ അസോസിയേഷൻ ധനസഹായം പുളിക്കൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് കൈമാറുന്നു
കൊട്ടപ്പുറം/റിയാദ്:കൊട്ടപ്പുറം റിയാദ് ഏരിയ വെൽഫെയർ അസോസിയേഷൻ (ക്രാവ) പുളിക്കൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് സഹായം കൈമാറി.എല്ലാവർഷവും റമദാനിൽ കൂട്ടായ്മയിലെ അംഗങ്ങളിൽനിന്നും സ്വരൂപിക്കുന്ന തുക സമാഹരിച്ചു ഈ വർഷവും പാലിയേറ്റിവ് കെയറിന് സാമ്പത്തിക സഹായം കൈമാറി. ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവപ്രവർത്തനം നടത്തി ശ്രദ്ധേയമായ ക്രാവ തുടർച്ചയായ 11ാം വർഷവും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി.
കൂട്ടായ്മക്ക് വേണ്ടി ജനറൽ സെക്രട്ടറി വി.ടി. ജമാൽ, ട്രഷറര്‍ കെ. അബ്ബാസ്, മുൻ ഉപദേശക സമിതി അംഗം ടി.പി. നാസർ എന്നിവർ ചേർന്ന് സഹായം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.