റിയാദ്: റിയാദിലെ കൊട്ടാരക്കര താലൂക്കിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ സലാഹിയ ഇസ്തിറാഹയിൽ വിഭവ സമൃദ്ധമായ സദ്യയോടുകൂടി ആരംഭിച്ച ആഘോഷത്തിൽ അസോസിയേഷൻ കുടുംബാംഗങ്ങൾക്കൊപ്പം റിയാദിലെ സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ച് വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
ശിഹാബ് കൊട്ടുകാട്, സുലൈമാൻ വിഴിഞ്ഞം, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, സനൂപ് പയ്യന്നൂർ, ഷംനാദ് കരുനാഗപ്പള്ളി, ലത്തീഫ് തെച്ചി, അബ്ദുല്ല വല്ലാഞ്ചിറ, ഗഫൂർ കൊയിലാണ്ടി, സലിം വാലില്ലാപ്പുഴ, ബഷീർ കോട്ടയം, സുധീർ കുമ്മിൾ, ഡോ. ജയചന്ദ്രൻ, റാഫി പാങ്ങോട്, സലിം അർത്തിയിൽ, സലീം കളക്കര, മജീദ്, ഷുക്കൂർ ആലുവ, സജിൻ നിഷാൻ, മണികണ്ഠൻ, റസൽ എന്നിവർ സംസാരിച്ചു. സജു മത്തായി, റിയാദ് ഫസലുദ്ദീൻ, ഷൈൻ ദേവ്, ജെറോം മാത്യു, അലക്സാണ്ടർ, ഷൈജു സക്കറിയ, സജി ചെറിയാൻ, ജയൻ മാവിള, മോൻസി ജേക്കബ്, നൗഷാദ് കുന്നിക്കോട്, അഭിലാഷ് പണിക്കർ, വനിത വിഭാഗം മോലിഷ സജി, ജോജി ബിനോയ്, ജാൻസി പ്രഡിൻ, ലിജി ജോർജ്, ലിസ മറിയം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബിനോയ് മത്തായി സ്വാഗതവും ജിജിൻ ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.