റിയാദ് കെ.എം.സി.സി കോഴിക്കോട് സിറ്റി കമ്മിറ്റി ഐക്യപ്രഖ്യാപന സമ്മേളനം ഷൗക്കത്ത്
പന്നിയങ്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിയാദ് കെ.എം.സി.സി കോഴിക്കോട് സിറ്റി കമ്മിറ്റി ഐക്യ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കെ.എം.സി.സി ചെയർമാൻ ഷൗക്കത്ത് പന്നിയങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം. റംസി അധ്യക്ഷതവഹിച്ചു.
സെൻട്രൽ കമ്മറ്റി സെക്രട്ടറി നാസർ മാങ്കാവ് മുഖ്യപ്രഭാഷണം നടത്തി. സെയ്തു മീഞ്ചന്ത, റാഫി പയ്യാനക്കൽ, അസ്ലം കിണാശ്ശേരി, മുനീർ നൈനാംവളപ്പ്, അൻവർ കോശാനി വീട് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എം. ഷാഹീൻ സ്വാഗതവും ട്രഷറർ ഹനാൻ നന്ദിയും പറഞ്ഞു. എസ്.എം. സൈദ് അഫ്രീദി, എൻ.വി. സുബീർ, നൗഷാദ് കൊമേരി എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.