ജിദ്ദ: സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഉള്ളേരി കക്കഞ്ചേരി തട്ടാർകണ്ടി മീത്തൽ പക്കു (63) എന്നയാളാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.
നെഞ്ചുവേദനയെത്തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഫാത്തിമ. മക്കൾ: തെസ്നി (നഴ്സ്, ഈസ്റ്റ് ജിദ്ദ ആശുപത്രി), തസ്‌ലീമ മുണ്ടോത്ത്, തമീമ പേരാമ്പ്ര, മുഹമ്മദ് സുഹൈൽ, മുഹമ്മദ് അൻഫാൽ, മരുമക്കൾ: ഷാനവാസ് ജിദ്ദ, ഫൈസൽ ദുബായ്, ജൻഷിദ് പേരാമ്പ്ര.
മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.