കോഴിക്കോട് സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: കോഴിക്കോട്, മുച്ചുണ്ടി, കുറ്റിച്ചിറ ചെറിയ തോപ്പിലകം സി.ടി. മാമുക്കോയ-ഐഷാബീ ദമ്പതികളുടെ മകൻ ഫൈസൽ (54) ദമ്മാമിൽ നിര്യാതനായി. ആരാംകോ ജീവനക്കാരനായ ഫൈസൽ ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു.

രോഗം ഭേദമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമാകുന്ന സമയത്താണ് മൂന്ന് ദിവസം മുമ്പ് പെട്ടന്ന് പക്ഷാഘാതം ഉണ്ടാകുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്‍റിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിക്കുന്നത്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ് ബിച്ചു.

മക്കൾ: ലിയാന, സഹൽ, മിശാൽ, സുഹാന. സഹോദരങ്ങൾ: മുഹമ്മദ് ആരിഫ്, മഹരൂഫ്, ഫിറോസ്, നൗഫൽ, സലീന, മുഫീദ. മൃതദേഹം ദമ്മാമിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.

Tags:    
News Summary - Kozhikode native passes away in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.