കോഴിക്കോടൻസ് 'നോർക്ക'വെബിനാർ ഇന്ന്

റിയാദ്: കേരളത്തിലെ പ്രവാസികളുടെ ക്ഷേമവും പുനരധിവാസവുമടക്കം കൈകാര്യം ചെയ്യുന്ന നോർക്കയുടെ ക്ഷേമപദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ആളുകളിൽ അവബോധമുണ്ടാക്കുന്നതിനായി റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ 'കോഴിക്കോടൻസി'ന്‍റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സൗദി സമയം 1.15ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയിൽ നോർക്ക റൂട്സ് അസി.മാനേജർ ടി.സി. ശ്രീലത, കോഴിക്കോട് മേഖല ഓഫിസ് മാനേജർ ടി. അനീഷ്, കേരള പ്രവാസി വെൽഫെയർ ബോർഡ് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ ടി. രാകേഷ് എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകും. സൂം മീറ്റിങ് ഐഡി: 872 7923 9999, പാസ്വേഡ്: kkd2022

Tags:    
News Summary - Kozhikodens 'Norca' webinar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.