ദമ്മാം: ഒ.ഐ.സി.സി നേതാക്കളെ നേരിൽ കാണാനും സംഘടന പ്രവർത്തനങ്ങൾ ശക്തമാക്കാനും സൗദിയിൽ പര്യടനം നടത്തുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ. സലിം എന്നിവരെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ സ്വീകരിച്ചു.
നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല, റീജനൽ പ്രസിഡൻറ് ഇ.കെ. സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ സിറാജ് പുറക്കാട്, ഹനീഫ് റാവുത്തർ, റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് പി.കെ. അബ്ദുൽ കരീം, ഷൈൻ കരുനാഗപ്പള്ളി, ഷിബിൻ ആറ്റുവ എന്നിവർ സന്നിഹിതരായിരുന്നു. ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിശാലമാക്കുക എന്ന ലക്ഷ്യത്തോടെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയുടെ നിർദേശമനുസരിച്ചാണ് നേതാക്കൾ സൗദിയിലെത്തിയത്. കിഴക്കൻ പ്രവിശ്യയിലെ പ്രധാന പ്രവർത്തക സംഗമം ‘ദിശ’യിൽ ഇരു നേതാക്കളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.