റിയാദ്: കുവൈത്തിൽ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ വേർപാടിൽ കേളി കലാസാംസ്കാരിക വേദി സെക്രട്ടേറിയറ്റ് അനുശോചിച്ചു. 25 മലയാളികളുടെ മരണ വാർത്ത കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ദുഃഖകരമാണ്. ആരോഗ്യമന്ത്രി വീണ ജോർജിനെയും സേഫ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിനെയും മംഗഫിലെ തൽസ്ഥിതി വിലയിരുത്തുന്നതിനും തുടർനടപടികൾക്ക് മേൽനോട്ടം വഹിക്കാനും കുവൈത്തിലേക്ക് പോകാൻ കേരളമന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശക്കാലത്തും അന്നത്തെ മന്ത്രിസഭ മന്ത്രി ടി.കെ. ഹംസയെ അയച്ചിരുന്നു. കൊച്ചി വിമാനത്താവളത്തിലെത്തിയ മന്ത്രി വീണക്ക് കേന്ദ്ര ഗവൺമെൻറ് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകിയില്ല. കേരളത്തിനുണ്ടായ ഈ ദുരന്തത്തിൽ അവിടെയെത്തി അവർക്കൊപ്പം പ്രവർത്തിക്കാൻ ഒരു മന്ത്രി തയാറായിട്ടും ഒരു കാരണവും പറയാതെ തടയുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും റിയാദ് കേളി കലാ സാംസ്കാരിക വേദി സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.