ലിഫ്റ്റിന്‍റെ ദ്വാരത്തിനുള്ളിലൂടെ വീണ് മലയാളി ഹജ്ജ് തീർഥാടകൻ മരിച്ചു

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ ജെ.ഡി.റ്റി ഇസ്ലാം എൽ.പി സ്കൂൾ റിട്ട.അധ്യാപകൻ മുഹമ്മദ് ബഷീർ(58) മക്കയിലെ താമസസ്ഥലത്ത് ലിഫ്റ്റ് അപകടത്തിൽ മരിച്ചു. കടലുണ്ടി സ്വദേശിയാണ്. ജെ ഡി.റ്റി. ഇസ്ലാം സ്കൂൾ അധ്യാപകനായി വിരമിച്ച അദ്ദേഹം സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.

ഇദ്ദേഹം താമസിച്ചിരുന്ന മുന്നൂറാം നമ്പർ കെട്ടിടത്തിലെ ലിഫ്റ്റ് താഴെ നിലയിൽ  അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടതായിരുന്നു. മുകളിലെ ലിഫ്റ്റിലേക്കുള്ള ദ്വാരം തുറന്നിട്ടതായിരുന്നു. ലിഫ്റ്റിലേക്കാണെന്ന് കരുതി ഇതുവഴി കയറിയപ്പോൾ താഴേക്ക് വീഴാണ് മരണം.  ഞായറാഴ്ച ഉച്ചക്കാണ് സംഭവം നടന്നതെങ്കിലും കൂടെയുള്ളവരോ അധികൃതരോ വിവരമറിഞ്ഞിരുന്നില്ല. ദീർഘനേരം ഇദ്ദേഹത്തെ കാണാതായപ്പോൾ ഹറമിലായിരിക്കുമെന്നാണ് ഭാര്യ പറഞ്ഞത്. രാത്രിയായിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന്  സി.സി.ടി. വി കാമറ പരിശോധിച്ചപ്പോഴാണ് അപകടദൃശ്യം കണ്ടത്. സംഭവത്തെ കുറിച്ച് സിവിൽ ഡിഫൻസി​​​െൻറയും മറ്റ് വിഭാഗങ്ങളുടെയും അന്വേഷണം പൂർത്തിയായി വരികയാണ്. മൃതദേഹം മക്ക അൽ നൂർ ആശുപത്രിയിലാണുള്ളത്.

ഭാര്യ: സാജിത  (ഫറോക്ക് കോടമ്പുഴ) മക്കൾ: മുഹ്സിൻ, മുബഷിർ, മുർഷിദ്. മരുമകൾ: ഫർസാന (മൂഴിക്കൽ)

Tags:    
News Summary - Lift Accident at Mecca Kadalundi Native Death-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.