അബഹ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ചരിത്ര വിജയത്തിൽ അബഹ സബ്തൽ അലായ കെ.എം.സി.സി ആഘോഷ പരിപാടി സംഘടിപ്പിച്ചു. കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തു. വിജയാഘോഷം നടത്തി. ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാഷിസ്റ്റുകൾക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ ജനാധിപത്യം സംരക്ഷിക്കപ്പെടുമെന്നും കെ.എം.സി.സി നേതാക്കൾ പറഞ്ഞു. പ്രസിഡൻറ് ഇക്ബാൽ മക്കരപ്പറമ്പ്, സെക്രട്ടറി നൗഫൽ മൂന്നാടി, ഷാഫി പുത്തൂർ, നബീൽ കീഴുപറമ്പ്, ഫൗസു റഹ്മാനി, മുസ്തഫ ഉലുവാൻ, സലീം, അജ്മൽ, സക്കീർ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.