ജിദ്ദ ഉപഭോക്താക്കൾക്ക് ആവേശമായി 'ലുലു ഡ്രീം ഹോം' കാമ്പയിൻ

ജിദ്ദ: ജിദ്ദ മേഖലയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഈ മാസാദ്യം മുതൽ ആരംഭിച്ച 'ലുലു ഡ്രീം ഹോം' കാമ്പയിൻ ഉപഭോക്താക്കൾക്ക് ആവേശമായി. കാമ്പയിനോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങളാണ് ഏറെ ആകർഷകം.

ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത കാമ്പയിനിൽ ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായ ഒരു ഉപഭോക്താവിന് ഒരു ഫാമിലി അപ്പാർട്ട്മെന്റാണ് ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 30 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 5,000 റിയാൽ വിലയുള്ള ലുലു ഗിഫ്റ്റ് വൗച്ചറുകൾ ഉൾപ്പടെ അഞ്ച് ലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും.

ജിദ്ദയിലെ അൽ മർവ, അമീർ ഫവാസ് സ്ട്രീറ്റ്, ഹംദാനിയ, അൽ ജാമിഅ, അൽ റവാബി എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആഗസ്റ്റ് എട്ട് വരെ ഇ-റാഫിൾ ലഭ്യമാണ്. ഏതെങ്കിലും ഹൈപ്പർ മാർക്കറ്റുകളിൽ സന്ദർശനം നടത്തുന്ന ഉപഭോക്താക്കൾ അവരുടെ വിശദാംശങ്ങൾ എസ്.എം.എസ് ആയോ ഇമെയിൽ മുഖേനയോ സമ്മാനപദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.

തിരികെ മെസേജ് ആയോ ഇമെയിൽ വഴിയോ ഇ-റാഫിളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂപ്പൺ നമ്പർ ലഭിക്കും. ജിദ്ദയിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇത്രയും വിലപ്പെട്ട ഇ-റാഫിൾ അവസരം നൽകുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ലുലുവിനോട് ഉപഭോക്താക്കൾ കാണിക്കുന്ന തുടർച്ചയായ പിന്തുണക്കുള്ള തങ്ങളുടെ പ്രത്യുപകാരമാണ് ഈ സമ്മാനപദ്ധതിയെന്നും ലുലു ഗ്രൂപ്പ് ജിദ്ദ റീജനൽ ഡയറക്ടർ റഫീഖ് യാറത്തിങ്കൽ മുഹമ്മദ് അലി പറഞ്ഞു

Tags:    
News Summary - Lulu Dream home Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.