റിയാദ്: ലുലു ഗ്രൂപ്പിെൻറ ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി, പശ്ചിമേഷ്യ-വടക്കേ ആഫ്രിക്ക മേഖലയിലെ മുൻനിര റീട്ടെയിൽ ശൃംഖലയിൽ ഒരു കണ്ണികൂടി ചേർത്ത് റിയാദിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു. രാജ്യത്തെ 24ാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ് റിയാദ് നഗര മധ്യത്തോട് ചേർന്ന മലസ് ഡിസ്ട്രിക്ടിലെ അലി ഇബ്ൻ അബി താലിബ് റോഡിലാണ് പ്രവർത്തനം ആരംഭിച്ചത്. സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഉപമന്ത്രി അദ്നാൻ എം. അൽശർഖി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രാലയത്തിലെ മാനേജിങ് ഡയറക്ടർ മാജിദ് എം. അൽഗാനിം, ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ്. പലചരക്ക്, അവശ്യവസ്തുക്കൾ മുതൽ തയാറാക്കിയ ചൂടാറാത്ത ഭക്ഷണവിഭവങ്ങൾ, ആരോഗ്യ, സൗന്ദര്യ പരിപാലനത്തിനുള്ള വിവിധതരം ഉൽപന്നങ്ങൾ, വീട്ടാവശ്യങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ, ഗാഡ്ജെറ്റുകൾ തുടങ്ങി എല്ലായിനങ്ങളും ഭക്ഷണം, ഫാഷൻ, ജീവിതശൈലി എന്നീയിനങ്ങളിലെ ആഗോളബ്രാൻഡ് ഉൽപന്നങ്ങൾ തുടങ്ങി എന്തും ഇവിടെ ഉപഭോക്താക്കൾക്കായി അണിനിരത്തിയിട്ടുണ്ട്. 22 രാജ്യങ്ങളിൽ ഉടനീളമുള്ള ലുലു ഗ്രൂപ്പിെൻറ സ്വന്തം കൃഷിത്തോട്ടങ്ങളിൽ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കളാണ് ഹൈപ്പർ മാർക്കറ്റിലൂടെ ഉപഭോക്താവിന് ലഭ്യമാക്കുന്നത്.
'വിഷൻ 2030'െൻറ ചുവടുപിടിച്ച് സൗദി അറേബ്യ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും വൈവിധ്യവത്കരണത്തിനുംവേണ്ടി ഒരുക്കിയ ചട്ടക്കൂടിൽനിന്നുകൊണ്ട് രാജ്യത്തുടനീളം വ്യാപാര മേഖലയിൽ ലുലു ഗ്രൂപ്പിെൻറ വിപുലീകരണ പദ്ധതികളും ബിസിനസ് നിക്ഷേപങ്ങളും തുടരുമെന്ന് എം.എ. യൂസുഫലി പറഞ്ഞു. തുടർച്ചയായ വളർച്ചക്കും ദീർഘകാല പരിഷ്കാരങ്ങൾക്കും ദീർഘവീക്ഷണത്തോടെ നേതൃത്വം നൽകുന്ന സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് അതിന് അനുസൃതമായ ഷോപ്പിങ് സാഹചര്യം ഒരുക്കിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ലോകത്ത് എവിടെയുള്ള ഉപഭോക്താവിനും ആഗോളതലത്തിൽ ലഭ്യമായ ഏത് ഉൽപന്നവും എത്തിച്ചുനൽകുന്നതിലും അതിനോടൊപ്പം ആളുകളുടെ ആരോഗ്യപരിപാലനത്തിൽ ബദ്ധശ്രദ്ധരാവാനും ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, റീജനൽ ഡയറക്ടർ ഹാത്വിം കോൺട്രാക്ടർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.