സെമിക്ക് മുമ്പേ ഒരു ഫൈനൽ പോരാട്ടമൊരുക്കി ലുലു

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാര്‍ക്കറ്റുകളില്‍ 10, 20, 30 റിയാലിന് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ലുലുവില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറായിരിക്കും ഇതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഏറ്റവും ജനപ്രിയ പ്രമോഷനാണിത്.

പഴം പച്ചക്കറികള്‍, മത്സ്യം, മാംസം, മധുരപലഹാരങ്ങള്‍, ഹോട്ട് ഫുഡ്, മറ്റു ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവർധക വസ്​തുക്കൾ, റെഡിമെയ്ഡ്‌സ്, ഇലക്ട്രോണിക്​ ഉപകരണങ്ങൾ, ഫൂട്ട് വെ യര്‍, കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി അടക്കമുള്ള ആയിരത്തോളം ഉല്‍പന്നങ്ങളാണ് ഞായറാഴ്​ച മുതല്‍ ആരംഭിക്കുന്ന പ്രമോഷനില്‍ ലഭിക്കുന്നത്. മികച്ച ഗുണമേന്മയുള്ള, ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യമുള്ള ഉല്‍പന്നങ്ങളാണ് ഓഫറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.





 


 


Tags:    
News Summary - Lulu prepared a final fight before the semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.