ദമ്മാം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫുമായി കൂടിക്കാഴ്ച നടത്തി. ദമ്മാമിലെ ഗവർണറുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങൾ രാജ്യത്തിന്‍റെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു.
ലുലു ഗ്രൂപ്പ് സൗദി അറേബ്യയിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ യൂസഫലി ഗവർണർക്ക് വിശദീകരിച്ചു. ദീർഘവീക്ഷണമുള്ള സൗദി ഭരണാധികാരികളുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പിന് ലഭിക്കുന്ന സഹായ സഹകരണങ്ങൾക്ക് എം.എ. യൂസഫലി നന്ദി അറിയിച്ച. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ദമ്മാം റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.