മദീന: മസ്ജിദുന്നബവി അണുമുക്തമാക്കാൻ സജ്ജീകരിച്ച സ്മാർട്ട് റോബോട്ട് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. പള്ളിക്കകത്തും അനുബന്ധ കെട്ടിടങ്ങളിലും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനു വേണ്ടിയാണ് സ്മാർട്ട് റോേബാട്ട്. നൂതന സാേങ്കതികതയും ഉയർന്ന പ്രവർത്തനക്ഷമതയുമുള്ളതാണ് റോബോട്ട്. അടുത്തിടെയാണ് മസ്ജിദുൽ ഹറാമിെൻറ അടച്ചിട്ട ഭാഗങ്ങളിൽ അണുമുക്തമാക്കാൻ സ്മാർട്ട് റോബോട്ട് പ്രവർത്തിപ്പിക്കൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.