കേരളത്തിലേക്കുള്ള ഹജ്ജ്​​ വിമാനം തിരിച്ചിറക്കി: വൻദുരന്തം ഒഴിവായി

ജിദ്ദ: ഹാജിമാരുമായി കേരളത്തിലേക്ക്​ തിരിച്ച വിമാനം ഒരുമണിക്കൂർ പറന്ന ശേഷം​ തിരിച്ചിറക്കി. ചൊവ്വാഴ്​ച രാവിലെ 10.10 ന്​ മദീന അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നും കേരളത്തിലേക്ക്​ തിരിച്ച സൗദിയ വിമാനമാണ്​ തകരാറുമൂലം തിരിച്ചിറക്കിയത്​. 

സർക്കാർ ക്വാട്ടയിൽ ഹജ്ജ്​ നിർവഹിച്ച 300 ഒാളം തീർത്ഥാടകരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. വിമാനം പറന്നുയർന്ന ശേഷം മുന്നിലുള്ള വിൻഡോ പൊട്ടി അകത്തേക്ക്​ വായു തള്ളികയറുകയായിരുന്നു. വൻ അപകടം മനസിലാക്കിയ പൈലറ്റ്​ വിമാനം തിരിച്ചിറക്കുകയായിരുന്നു. 
വിമാനം ആകാശചുഴിൽ പെട്ടതുപോലെ ആടിയുലഞ്ഞതായി യാത്രക്കാർ പറഞ്ഞു. വൻ ദുരന്തമാണ്​ തലനാരിക്ക്​ വഴിമാറിയത്​. 

മദീന വിമാനത്താവളത്തിൽ നിന്നും ഹാജിമാരെ രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തിൽ നാട്ടിലെത്തുമെന്ന്​ അധികൃതർ അറിയിച്ചു. 

Tags:    
News Summary - madina airport- sudiya plane - Hajjis - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.