മദീന: 18ാം ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി നേടിയ മുന്നേറ്റം മതേതര ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ വിജയമാണെന്ന് മദീന യു.ഡി.എഫ് അഭിപ്രായപ്പെട്ടു. മദീന ഹോട്ടലിൽ ചേർന്ന സംയുക്ത യോഗത്തിൽ ഇൻഡ്യ മുന്നണിയെ ചേർത്തുപിടിച്ച എല്ലാവരോടും അഭിനന്ദനമറിയിച്ചു.
മദീന ഒ.ഐ.സി.സി പ്രസിഡൻറ് ഹമീദ് പെരുമ്പറമ്പിൽ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെ.എം.സി.സി നാഷനൽ വൈസ് പ്രസിഡൻറ് സൈദ് മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജിദ്ദ റീജനൽ സെക്രട്ടറി മുജീബ് ചെനാത്ത് മുഖ്യ പ്രഭാഷണം നടത്തി. മദീന കെ.എം.സി.സി നേതാക്കളായ അഷറഫ് അഴിഞ്ഞിലം, ഗഫൂർ പട്ടാമ്പി, സമദ് പട്ടനിൽ, ഒ.കെ. റഫീഖ്, മദീന ഒ.ഐ.സി.സി നേതാക്കളായ മുനീർ പടിക്കൽ, അബ്ദുൽ ഗഫൂർ, നൗഷാദ് കണിയാപുരം, ഫൈസൽ തങ്ങൾ എന്നിവർ സംബന്ധിച്ചു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ആദിൽ ചടയമംഗലം സ്വാഗതവും ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു. വിജയാഘോഷത്തിെൻറ ഭാഗമായി യു.ഡി.എഫ് പ്രവർത്തകർ കേക്ക് മുറിച്ചും മധുരം വിളമ്പിയും ആഹ്ലാദം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.