യാംബു: അക്ഷരലോകത്തേക്കുള്ള ചുവടുവെപ്പായി ഐ.സി.എഫ് യാംബു സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇമാം ഗസാലി മദ്റസയിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ‘ഫത്ഹെ മുബാറക്’ എന്ന പേരിൽ സംഘടിപ്പിച്ചു. മദ്റസ അധ്യാപകനായ ആബിദ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് യാംബു സെൻട്രൽ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ഇസ്മായിൽ മദനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ആഷിക് സഖാഫി ഉദ്ബോധന പ്രസംഗം നടത്തി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ അദ്ദേഹം വിദ്യാഭ്യാസത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും മഹിതമായ പങ്കിനെക്കുറിച്ചും ഓർമപ്പെടുത്തി. ശിഹാബ് പേരാമ്പ്ര, സിദ്ധീഖുൽ അക്ബർ, അബ്ദുൽ ഹക്കീം പൊൻമള എന്നിവർ ആശംസപ്രസംഗം നടത്തി. ആബിദ് മിസ്ബാഹി പഠനാരംഭം നടത്തി. ഐ.സി.എഫ് യാംബു സെൻട്രൽ സെക്രട്ടറി അലി കളിയാട്ടുമുക്ക് സ്വാഗതവും അഡ്മിൻ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.