മൈ​ത്രി കാ​രു​ണ്യ ഹ​സ്തം പ​ദ്ധ​തി; അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഇ​ന്ന്​

മൈ​ത്രി കാ​രു​ണ്യ ഹ​സ്തം പ​ദ്ധ​തി; അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഇ​ന്ന്​

റി​യാ​ദ്: ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് റി​യാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ 20ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ർ​ബു​ദ ബാ​ധി​ത​രാ​യ നി​ർ​ധ​ന​രാ​യ 200 പേ​ർ​ക്കാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം വ്യാ​ഴാ​ഴ്ച് (ഏ​പ്രി​ൽ 10) വൈ​കീ​ട്ട് അ​ഞ്ചു​ വ​രെ ആ​ണെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​പേ​ക്ഷ ഫോം ​വാ​ങ്ങി​യ​വ​ർ അ​തു പൂ​രി​പ്പി​ച്ച്​ ക​രു​നാ​ഗ​പ്പ​ള്ളി ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വൈ​ദ്യു​ത​ഭ​വ​ന് ഏ​തി​ർ​വ​ശ​ത്തെ ഷാ​ലി​മാ​ർ വി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ത്രി ഓ​ഫീ​സി​ൽ തി​രി​കെ ന​ൽ​ക​ണം.

ല​ഭി​ച്ച അ​പേ​ക്ഷ​യി​ൽ​നി​ന്നും ഏ​റ്റ​വും അ​ർ​ഹ​ത​പ്പെ​ട്ട 200 കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​ണ് ‘മൈ​ത്രി കാ​രു​ണ്യ ഹ​സ്തം’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 10,000 രൂ​പ വീ​തം ന​ൽ​കു​ന്ന​തെ​ന്നും ഏ​പ്രി​ൽ അ​വ​സാ​ന വാ​രം ത​ന്നെ ഈ ​തു​ക ഏ​റ്റ​വും അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​ണെ​ന്നും പ​ദ്ധ​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, പ്ര​ഡി​ഡ​ന്റ് റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​ൽ, ട്ര​ഷ​റ​ർ സാ​ദി​ഖ് ക​രു​നാ​ഗ​പ്പ​ള്ളി, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7994343560 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Traffic fines waived in Saudi Arabia; only 10 more days left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.