ജിദ്ദ: മാനസികവും ശാരീരികവുമായ പൂർണാരോഗ്യത്തിന് സൈക്കിൾ സവാരി ശീലമാക്കണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം (ഐ.പി.ഡബ്ല്യു.എഫ്) സൈക്ലിങ് ക്ലബ് ഒന്നാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെൻറ പഠനകാലത്ത് എല്ലാ ദിവസവും ആറ് കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചതിെൻറ ഓർമകൾ അദ്ദേഹം പങ്കുവെച്ചു. അന്ന് ശരീരത്തിനും മനസ്സിനും ലഭിച്ച ഗുണകരമായ ഊർജത്തെ ജീവിതത്തിൽ പ്രയോജനപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഗാന്ധി ജയന്തി ദിനത്തിൽ ഒരു വർഷം പൂർത്തിയാക്കുകയാണ് ഐ.പി.ഡബ്ല്യു.എഫ് സൈക്ലിങ് ക്ലബ്. ഇന്ത്യ സൗദി നയതന്ത്ര ബന്ധത്തിെൻറ 75ാം വാർഷിക ആഘോഷത്തിെൻറ ഭാഗമായി സൗദിയിലെ ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ആസാദി കി അമൃത്' എന്ന പരിപാടിയുടെ ഭാഗമായി സൈക്ലിങ് ക്ലബ് 'സൈക്ലോത്തോൺ' എന്ന പേരിൽ സൈക്കിൾ സവാരി സംഘടിപ്പിച്ചിരുന്നു. സൗദി ദേശീയദിനത്തിൽ ജിദ്ദയിൽ സൈക്ലോത്തോണിെൻറ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യക്കാരായ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 'സൈക്ലോേത്താൺ' സൈക്കിൾ സവാരിയിൽ പങ്കെടുത്ത് ലക്ഷ്യം പൂർത്തീകരിച്ച് വിജയിച്ചവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ആധുനിക കാലഘട്ടത്തിൽ സൈക്കിൾ സവാരിയുടെ പ്രധാന്യം ജനങ്ങളിൽ എത്തിക്കുക എന്നതാണ് സൈക്കിൾ ക്ലബിെൻറ ലക്ഷ്യമെന്ന് പ്രസിഡൻറ് അയ്യൂബ് ഹക്കീം പറഞ്ഞു. വൈസ് കോൺസുൽ ജനറൽ വൈ. സാബിർ, കോൺസുൽ മാലതി ഗുപ്ത, ഡോ. ഷക്കീല ഖാതൂം, ഡോ. അഹമ്മദ് ആലുങ്ങൽ, ജാവേദ്, ജുവേരിയ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ട്രഷറർ ഹാഫിസ് ഫർഹാൻ അബ്ദുറബ്ബിെൻറ പ്രാർഥനയോടെ തുടങ്ങിയ പരിപാടി കോഓഡിനേറ്റർമാരായ അബ്ദുറഹ്മാൻ, ലിയാഖത്ത് കോട്ട തുടങ്ങിയവർ നിയന്ത്രിച്ചു. ലേഡി കോഓഡിനേറ്റർ അഫ്രീൻ നന്ദി പറഞ്ഞു.
വിവിധ പുരസ്കാരങ്ങൾക്ക് അർഹരായവരും സംഘാടകരും കോൺസുൽ ജനറലും കേക്ക് മുറിച്ചും സൈക്കിൾ ചവിട്ടിയും വർണങ്ങൾ വിതറിയും ആഘോഷത്തിെൻറ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.