ജിദ്ദ: ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ മസ്ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് കാരണം മൂന്നു മാസത്തിലധികമായി ഹറമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഹജ്ജിെൻറ ഭാഗമായാണ് ഇപ്പോൾ തീർഥാടകർക്കു മാത്രം ഹറമിലേക്ക് പ്രവേശനാനുമതി നൽകുന്നത്. കർശനമായ ആരോഗ്യ മുൻകരുതൽ നിബന്ധന വെച്ചാണ് ഇൗ അനുമതി. ഹജ്ജ് അനുമതിപത്രമുള്ള, ഇഹ്റാമിലുള്ളവർക്കു മാത്രമേ ഹറം മുറ്റങ്ങളിലേക്ക് പ്രവേശനാനുമതി നൽകൂവെന്ന് ഹജ്ജ് സുരക്ഷ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് മന്ത്രാലയം, സുരക്ഷ വകുപ്പ് എന്നിവയുമായി സഹകരിച്ച് നിരവധി ആരോഗ്യ മുൻകരുതലുകളാണ് തീർഥാടകരെ സ്വീകരിക്കുന്നതിന് ഹറമിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
തിക്കുംതിരക്കും ഒഴിവാക്കാനും പോക്കുവരവുകൾ സുഗമമാക്കാനുംവേണ്ടി ഹറമിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേകം വാതിലുകളും നിശ്ചയിച്ചിട്ടുണ്ട്. സംസം ഉൽപാദനം കൂട്ടിയിട്ടുണ്ട്. വിതരണത്തിന് സംസം പാത്രങ്ങളോ കൂളറുകളോ ഉപയോഗിക്കില്ല. പകരം അണുമുക്തമാക്കിയതും അടച്ചതും ഒരൊറ്റ പ്രാവശ്യം ഉപയോഗിക്കാവുന്നതുമായ ബോട്ടിലുകളിലായിരിക്കും സംസം വിതരണം ചെയ്യുക. ഹറമിനകവും മുറ്റങ്ങളും ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്യുന്ന ജോലികൾ ശുചീകരണ വകുപ്പിനു കീഴിൽ മുഴുസമയം തുടരുകയാണ്. ശുചീകരണത്തിനും അണുമുക്തമാക്കലിനും സുഗന്ധങ്ങൾ പൂശാനും വ്യത്യസ്ത ഷിഫ്റ്റുകളിലായി 3500 തൊഴിലാളികളിലെ ഒരുക്കിയതായി ഇരുഹറം കാര്യാലയ ശുചീകരണ വിഭാഗം ഒാഫിസ് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ശുചീകരണ ജോലികൾ കാര്യക്ഷമമാക്കുകയും എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹറമും മുറ്റങ്ങളും ദിവസവും 10 തവണ കഴുകുന്നുണ്ട്. മൂന്നു ഷിഫ്റ്റുകളിലായാണ് ഇതിന് ജോലിക്കാരെ നിയോഗിച്ചിരിക്കുന്നത്. ഏറ്റവും മുന്തിയ നിലവാരത്തിലുള്ള ലായനികളും സുഗന്ധദ്രവ്യങ്ങളുമാണ് ഉപയോഗിക്കുന്നത്. കഴുകുന്നതിനനായി 95 ഉപകരണങ്ങളുണ്ടെന്നും ഒാഫിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.