മക്ക: മക്കയിലെത്തുന്ന തീർഥാടകർക്ക് സഹായമായി പ്രവർത്തിക്കാൻ സൗദി നാഷനൽ ഹജ്ജ് സെല്ലിന് കീഴിൽ മക്ക കെ.എം.സി.സിയുടെ ഹജ്ജ് വളന്റിയർ രജിസ്ട്രേഷന് തുടക്കമായി. വിശുദ്ധ ഹറമിന് അടുത്തും ഹാജിമാർ താമസിക്കുന്ന വിവിധ കാമ്പുകൾക്ക് സമീപവും, ഹജ്ജിന്റെ വിവിധ കർമങ്ങൾ നടക്കുന്ന സ്ഥലത്തും, മക്കയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, ഇന്ത്യയിൽ നിന്നെത്തുന്ന ഖാദിമുൽഹുജ്ജാജുമായി സഹകരിച്ചും മക്ക കെ. എം.സി.സി യുടെ ഹജ്ജ് സെൽ വളന്റിയർമാർ സേവനംചെയ്യും.
പരിശീലനക്ലാസ്, വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ഹാജിമാരുടെ ബിൽഡിങ്ങുകളുടെ ലൊക്കേഷൻ മാപ്പ് വളന്റിയർമാർക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓൺലൈനിൽ ആദ്യ ഹജ്ജ് വളന്റിയറായി സൗദി നാഷനൽ കമ്മിറ്റി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂരിനെ ചേർത്ത് നാഷനൽ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം നിർവഹിച്ചു, മുസ്തഫ മലയിൽ, മുസ്തഫ മുഞ്ഞകുളം, നാസർ കിൻസാര, കുഞ്ഞാപ്പ പൂക്കോട്ടൂർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.