റിയാദ്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്വര്‍ണ നാണയങ്ങള്‍ നേടാന്‍ അവസരം നല്കുന്ന ‘ഗിഫ്റ്റ് ഓഫ് ഗോൾഡ്’ ഓഫറുകള്‍ അവതരിപ്പിച്ചു. 3000 സൗദി റിയാൽ മൂല്യമുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായും സ്വര്‍ണ നാണയങ്ങള്‍ ലഭിക്കും.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ, ഡിവൈന്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട നിരവധി ഉപബ്രാന്ഡുകളിലായി സ്വര്‍ണം വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ മനോഹരങ്ങളായ ആഭരണ ശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ മലബാര്‍ ഗോള്‍ഡ് ഔട്ട്ലെറ്റുകളിലും ഏപ്രിൽ 11 മുതൽ 30 വരെ ഓഫര്‍ ലഭ്യമായിരിക്കും.
ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫറിന്റെ ഭാഗമായി 7,500 റിയാലിന്റെ വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ നാണയവും 4,250 റിയാലിന്റെ പർച്ചേസിന് അര ഗ്രാം സ്വര്‍ണ നാണയവും സൗജന്യമായി നേടാം.
3,000 റിയാലിന്റെ പർച്ചേസിന് 250 മില്ലിഗ്രാമിന്റെ സ്വർണ നാണയവും നേടാനാകും. ഉപഭോക്താക്കള്‍ക്ക് പഴയ 916 ആഭരണങ്ങള്‍ക്ക് പകരം ഏറ്റവും പുതിയ ഡിസൈനുകള്‍ നഷ്ടം കൂടാതെ വാങ്ങാനും സാധിക്കും. കൂടാതെ, സീറോ മേക്കിങ് ചാര്‍ജില്‍ എട്ട് ഗ്രാം സ്വര്‍ണ നാണയങ്ങളും തെരഞ്ഞെടുത്ത ആഭരണ ഡിസൈനുകളില്‍ അവിശ്വസനീയമായ ഡിസ്ക്കൗണ്ട് നല്കുന്ന സ്പെഷ്യല്‍ ബയ് കൗണ്ടറുകളും വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.