ജിദ്ദ: അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.30നു ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാനായി ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു.
യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ ശറഫിയ്യയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രാവിലെ 9.30ഓടെ മരിച്ചു. വൈകീട്ട് കരിപ്പൂരിലെത്തുന്ന അബ്ദുൽറഹ്മാനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് ഇദ്ദേഹത്തിന്റെ മരണവാർത്ത കുടുംബത്തിലെത്തുന്നത്.
മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് പക്കുവാണ് പിതാവ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടർനടപടികൾ നടന്നുവരുന്നതായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.