ജിദ്ദ: മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ (41) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു.
13 വർഷത്തിലധികമായി പ്രവാസിയാണ്. ഭാര്യ: ശക്കീറ. മകൻ മുഹമ്മദ് ഹാഷിം (16). പിതാവ്: അബു കുരിക്കൾ, മാതാവ് വിയ്യുമ്മ. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടി ക്രമങ്ങൾക്ക് ഐ.സി.എഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.