മ​ല​യാ​ളം മി​ഷ​ൻ ത​ബൂ​ക്ക് മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ പ​രി​പാ​ടി

തബൂക്കിൽ മലയാളം മിഷൻ കേരളപ്പിറവി ദിനാഘോഷം

തബൂക്ക്: മലയാളം മിഷൻ തബൂക്ക് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാമത്സരങ്ങളും നൃത്താവിഷ്കാരങ്ങളും നാടകവുമുൾപ്പെടെ വിവിധ കലാപരിപാടികളോടെ കേരളപ്പിറവി ദിനാഘോഷം നടത്തി. നാടകം 'പറയിപെറ്റ പന്തിരുകുലം' വേറിട്ട അനുഭവമായി. നൃത്താവിഷ്കാരങ്ങൾക്ക് സാബു പാപ്പച്ചൻ, മിനി സാബു എന്നിവരും നാടകത്തിന് സാജിത ടീച്ചറും പരിശീലനത്തിന് നേതൃത്വം നൽകി. സാംസ്‌കാരിക സമ്മേളനം ആരോഗ്യ വിദഗ്ധനും ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ തബൂക്ക് മുൻ ചെയർമാനുമായ ഡോ. കെ.പി. ആസിഫ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ തബൂക്ക് മേഖല കോഓഡിനേറ്റർ ഉബൈസ് മുസ്തഫ അധ്യക്ഷത വഹിച്ചു.

ഭാഷ പ്രതിജ്ഞ മലയാളം മിഷൻ സൗദി ചാപ്റ്റർ വൈസ് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലിൽ ചൊല്ലിക്കൊടുത്തു. ഫൈസൽ നിലമേൽ (രക്ഷാധികാരി, മാസ് തബൂക്ക്), ഡോ. മുഹമ്മദ് റഊഫ്, സാബു പാപ്പച്ചൻ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതിയംഗം സാജിത ടീച്ചർ സ്വാഗതവും മലയാളം മിഷൻ തബൂക്ക് മേഖല സെക്രട്ടറി റോജൻ തുരുത്തിയിൽ നന്ദിയും പറഞ്ഞു.

കലാമത്സരങ്ങൾക്ക് ഷാനിത അയ്യൂബ്, സന്തോഷ് നാരായൺ, അഫീഫ സൈഫ്, ഡോ. മുഹമ്മദ് റഊഫ് എന്നിവർ വിധികർത്താക്കളായി. അനിൽ പുതുക്കുന്നത്, അരുൺ ലാൽ, സുരേഷ് കുമാർ, സജിത്ത് രാമചന്ദ്രൻ എന്നിവർ രജിസ്‌ട്രേഷൻ നടപടികൾ നിയന്ത്രിച്ചു.കലാമത്സരങ്ങൾക്കും മറ്റ് സഹായങ്ങൾക്കും ജോസ് സ്കറിയ, അബ്ദുൽ ഹഖ്, നജീം ആലപ്പുഴ, ഷമീർ പെരുമ്പാവൂർ, ബിജി കുഴിമണ്ണിൽ, അനീഷ് തേൾപ്പാറ, വിനോദ് മുണ്ടോട്ട് , സിദ്ദീഖ് ജലാൽ, സുനു ഡാനിയേൽ, റിറ്റി മാത്യു നെല്ലുവേലിൽ, മിനി സാബു, ഫെബിന റഊഫ്, സ്നേഹ രതീഷ്, അൽഫി ഉബൈസ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Malayalam Mission Kerala birth day celebration in Tabuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.