റിയാദ്: മഹീന്ദ്ര ഥാറിൽ ലോകം ചുറ്റാനിറങ്ങി കേരള രജിസ്ട്രേഷനുള്ള വാഹനവുമായി സൗദിയിൽ എത്തിയ മലയാളി സഞ്ചാരികൾ ഹിജാസിനും ഹാഫിസിനും റിയാദ് ടാക്കീസ് സ്വീകരണം നൽകി. റിയാദ് മലസ് കിങ് അബ്ദുല്ല പാർക്കിൽ രക്ഷാധികാരി അലി ആലുവയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് തങ്കച്ചൻ വർഗീസ് അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും ട്രഷറർ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു. തങ്കച്ചൻ വർഗീസ്, കോഓഡിനേറ്റർ ഷൈജു പച്ച എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. വൈസ് പ്രസിഡന്റ് നബീൽ ഷാ, ജോയന്റ് സെക്രട്ടറി സജീർ സമദ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. സുലൈമാൻ വിഴിഞ്ഞം, അബ്ദുൽ മജീദ്, അനിൽകുമാർ തമ്പുരു, സുനിൽ ബാബു എടവണ്ണ, സലാം പെരുമ്പാവർ, നവാസ് ഒപ്പീസ്, മുഹമ്മദ് അഷ്റഫ്, ഫൈസൽ എന്നിവർ സംസാരിച്ചു.
സ്വീകരണത്തിന് ഹിജാസും ഹാഫിസും നന്ദി പറഞ്ഞു. സുൽഫി കൊച്ചു, ജബ്ബാർ പൂവാർ, സാജിദ് നൂറനാട്, ഹരി കായംകുളം, പ്രദീപ് കിച്ചു, റിജോഷ് കടലുണ്ടി, അൻഷാദ്, എബിൻ, ജംഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷംസ് തൃക്കരിപ്പൂർ, സോണി, ജിസോ, ഷംനാസ്, റിസ്വാൻ, ജസ്റ്റിൻ മാർക്കോസ്, രാജൻ കാരിച്ചാൽ, വിജയൻ നെയ്യാറ്റിൻകര, മഹേഷ് ജയ്, കൃഷ്ണ അരവിന്ദ്, സാജിർ, സുനീർ, റാഫി, ഷാനു, നാസർ ആലുവ, ഷഹനാസ്, ഷാനവാസ്, ശാഹുൽ പൂവാർ, ദിൽഷാദ്, അസ്ഹർ, ഷമീർ, റജീസ്, ആനന്ദ്, ഷബീർ, ഷിജു തോമസ്, ബിൻയാമിൻ ബിൽറു, ഷഫീഖ്, അജിപ്പാ, നവാസ്, വി.എം. സുജിത്, സുഹൈൽ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.