റിയാദ്: മലയാളി പ്രവാസി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എൻജിനീയേഴ്സ് ഫോറം (കെഫ്) റിയാദിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘ഓണം പൊന്നോണം 2023’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പ്രവാസി എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളും അടക്കം 250ഓളം അംഗങ്ങൾ പങ്കെടുത്തു.
പ്രത്യേക ക്ഷണിതാവായി പ്രശസ്ത ചിത്രകല ആർട്ടിസ്റ്റ് വിനി വേണുഗോപാൽ പങ്കെടുത്തു. മതസൗഹാർദവും സാമൂഹിക ബന്ധങ്ങൾ കൂട്ടിയിണക്കുന്നതും ലക്ഷ്യം വെച്ചുള്ള ഈ പരിപാടി പൂക്കള മത്സരത്തോടെയാണ് തുടക്കം കുറിച്ചത്. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം നടന്ന മാവേലിയുടെ രംഗപ്രവേശനവും പുലിക്കളിയും കുട്ടികളിൽ ഒരു പുതുമയും മുതിർന്നവരിൽ ഗൃഹാതുരത്വ ഓർമകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടവും ആയിരുന്നു.
തുടർന്ന് നടന്ന തിരുവാതിരക്കളിയും വിവിധ ഗ്രൂപ്പുകളായി തിരിച്ചുള്ള കലാകായിക മത്സരങ്ങളും പങ്കെടുത്തവർക്ക് ആവേശമുണ്ടാക്കി. കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും ഭാഗ്യശാലികളെ കണ്ടെത്താനായി തമ്പോല മത്സരവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.